ന്യൂഡൽഹി: ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം.രാജ്യതലസ്ഥാനമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,ചണ്ഡീഗഢ്,ജമ്മുകശ്മീർ,ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്.
അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെ ജിറോം ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ജിറോം. ഇക്കാരണം കൊണ്ടാണ് ഇന്ത്യയിലും പ്രകമ്പനം ഉണ്ടായത്.അമേരിക്കൻ ഭൗമപഠന കേന്ദ്രത്തിൻറെ റിപ്പോർട്ടുകളും ഇതും സംബന്ധിച്ച് പുറത്ത് വന്നിട്ടുണ്ട്
രാത്രി 10: 17 ഓടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. ഡൽഹിയിൽ 6.7 റിക്ടർ സ്‌കെയിൽ തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.
ഇന്ത്യയ്ക്ക് പുറമെ കസാക്കിസ്ഥാൻ, പാകിസ്താൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനമുണ്ടായി.
Discussion about this post