ന്യൂഡൽഹി: സർവ്വകലാശാല ബിൽ ഉൾപ്പെടെ ഒപ്പിടാനുള്ള ബില്ലുകളിൽ തീരുമാനം ഉടനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്കെതിരെ കോടതിയെ സമീപിക്കുന്നത് സർക്കാരുകളുടെ അവകാശമാണെന്നും തെലങ്കാന സർക്കാർ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഗവർണർ പറഞ്ഞു.
സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടിരുന്നു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ ഒപ്പിട്ടത്. എന്നാൽ വിവാദ ബില്ലുകളിൽ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പു വച്ചിട്ടില്ല. ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണറുടെ അനുമതി കാത്തിരിക്കുന്നത്. ഇവയിൽ രണ്ട് ബില്ലിലാണ് ഗവർണർ കഴിഞ്ഞ ദിവസം ഒപ്പുവച്ചത്.
Discussion about this post