കോഴിക്കോട് : കോഴിക്കോട് സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. പാലക്കോട് വയൽ പുതുക്കുടി സുനിൽകുമാറിനെ (48) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂൾ വിട്ടു വരുമ്പോൾ വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്ന് പറഞ്ഞ് വാഹനത്തിൽക്കയറ്റുകയായിരുന്നു. തുടർന്ന് തന്റെ ഡ്രൈവിങ് സ്‌കൂൾ ഓഫീസിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇവിടെ നിന്ന് കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.
രക്ഷിതാക്കൾക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകുകയും ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Discussion about this post