കൊല്ലം : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ചിന്ത ജെറോമിനെ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ. കൊല്ലം പാർലമെന്റ് സീറ്റിൽ തന്നെ പരിഗണിക്കുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ചിന്തയുടെ പ്രതികരണം. സമൂഹമാദ്ധ്യമങ്ങളിൽ താൻ മാത്രമല്ല, ഇടതുപക്ഷത്തിലെ പലരും ആക്രമിക്കപ്പെടുന്നുണ്ടെന്നും ചിന്ത ആരോപിച്ചു.
നിലവിൽ ഭാരിച്ച ഉത്തരവാദിത്വം പാർട്ടി നൽകിയിട്ടുണ്ട്. തന്റെ പ്രവർത്തന മേഖല കൊല്ലമാണ്. കൊല്ലത്ത് യൂത്ത് കോൺഗ്രസുകാർ തനിക്കെതിരെ നടത്തുന്ന പ്രചാരണം വ്യാജമാണ്. സമൂഹമാദ്ധ്യമങ്ങളിൽ താൻ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിലെ പലരും അതിന് ഇരയാണെന്നും ചിന്ത പറഞ്ഞു.
കൊല്ലം ലോകസഭാ മണ്ഡലം എൻകെ പ്രേമചന്ദ്രനിൽ നിന്നും തിരിച്ചു പിടിക്കാനാണ് എൽഡിഎഫ് ഇത്തവണ ശ്രമിക്കുന്നത്. ഇതിനായി മുകേഷിനെയാണ് പരിഗണിക്കാനിരിക്കുന്നത്. എന്നാൽ മുകേഷ് വിസമ്മതിച്ചാൽ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനമെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സമീപകാലത്ത് ചിന്തയ്‌ക്കെതിരായ ഉയർന്ന ആരോപണങ്ങെളെല്ലാം ചർച്ചയാക്കി ജയിപ്പിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇതിനോട് പ്രതികരിക്കുകയായിരുന്നു യുവജന കമ്മീഷൻ അദ്ധ്യക്ഷ.
Discussion about this post