കായംകുളം: ഭാര്യയും ബന്ധുക്കൾക്കും വഞ്ചിച്ച് സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് ജീവനൊടുക്കിയ പ്രവാസിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ജീവനൊടുക്കും മുൻപ് ഇയാൾ കുറിപ്പ് മെയിൽ വഴി മാദ്ധ്യമങ്ങൾക്ക് അയക്കുകയായിരുന്നു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമാണ് ബൈജു രാജ് ആരോപിക്കുന്നത്. ഭാര്യ അന്നപ്രിയ ജോൺ, അവരുടെ കാമുകൻ ടോജോ മാത്യു,അന്ന പ്രിയയുടെ സഹോദരൻ ഗീവർഗീസ്, അമ്മ എൽസി ജോൺസൺ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് ബൈജു ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു.
അന്നപ്രിയയും ടോജോയും തമ്മിൽ വിവാഹേതരബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും മകളെ ഓർത്ത് എല്ലാം സഹിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ബൈജു പറയുന്നു.
തന്നെ വൈകാരികമായി കീഴ്‌പ്പെടുത്തി സമ്പാദ്യം മുഴുവനും ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥിര നിക്ഷേപമാക്കിയെന്നും കമ്പനി തകർന്നപ്പോൾ പണമെല്ലാം നഷ്ടപ്പെട്ടെന്നും ബൈജു ആരോപിച്ചു. ബ്ലേഡ് വായ്പക്കാരനായ ഭാര്യാ സഹോദരൻ തന്റെ പണം മുഴുവൻ ബിസിനസ് ആവശ്യങ്ങൾക്ക് തട്ടിയെടുത്തെന്നും കടമായി നൽകിയ പണം പോലും തിരികെ നൽകിയില്ലെന്നും ബൈജു ആരോപിച്ചു.
ഫെബ്രുവരിയിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് തനിക്കെതിരെ വ്യാജ ഗാർഹികപീഡനക്കേസ് നൽകുകയും ഇത് കാരണം മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുകയും ചെയ്തുവെന്ന് ബൈജു കുറ്റപ്പെടുത്തി.
ഞാനും ഒരു മനുഷ്യനാണ്, എത്രത്തോളം സഹിക്കാൻ കഴിയും. എന്റെ വേദനകൾ എല്ലാവരിൽ നിന്നും മറച്ചുവെക്കാൻ ഞാൻ മിടുക്കനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് അതിന് സാധിക്കുന്നില്ല കാരണം ഞാൻ അങ്ങേയറ്റം തകർന്നു. ഇത് എന്റെ തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു.അത് എനിക്ക് സഹിക്കാൻ പറ്റില്ല,
അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പിന്റെ അവസാന വരികൾ.
Discussion about this post