തൃശൂർ: ഉപഭോക്താവിൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ. കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായ വർഗീസ് ആണ് വിജിലൻസിന്റെ പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാലിൽ രാജു വി.എമ്മിന്റെ പരാതിയിലാണ് നടപടി.
ഭൂമി പോക്കുവരവിന് വേണ്ടിയാണ് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങിയത്. രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നൽകുന്നതിന് പോക്ക് വരവ് നടത്തണം. ഇതിനായാണ് രാജു വില്ലേജിൽ എത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖ നൽകാൻ ആയിരം രൂപ കൈക്കൂലി വേണമെന്ന് വില്ലേജ് ഓഫീസർ അറിയിക്കുകയായിരുന്നു. സ്ഥലം കാണുന്നതിനായി ചിലവിനത്തിൽ 500 രൂപ വാങ്ങുകയും ചെയ്തു.
ഇതിന് പിന്നാലെ രാജു വിജിലൻസിനെ സമീപിപ്പുകയായിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് വർഗീസ് പിടിയിലായത്.
Discussion about this post