കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരുടെ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. അഫ്ഗാനിസ്ഥാന്റെ വടക്കൻ ജാവ്ജാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷിബർഗാനിലാണ് ആയുധശേഖരം കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വീട്ടിലാണ് ആയുധങ്ങളും ആയുധനിർമ്മാണത്തിന് ഉപയോഗിക്കന്ന വസ്തുക്കളും സൂക്ഷിച്ചിരുന്നത്. സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാനാവശ്യമായ വസ്തുക്കൾ, ഗ്രനേഡുകൾ,മൈനുകൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, അഫ്ഗാൻ സുരക്ഷാ സേന, സമാനമായ ഓപ്പറേഷനുകളിൽ, കിഴക്കൻ കുനാർ പ്രവിശ്യയിൽ നിന്ന് 17 എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി പിടിച്ചെടുത്തിരുന്നു
Discussion about this post