കൊച്ചി: കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക. ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ചേംബറിനുള്ളിൽ വച്ച് ജഡ്ജി കടന്നു പിടിച്ചെന്നാണ് പരാതി. പുറത്ത് പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാട് എടുക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
വിഷയത്തിൽ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറഞ്ഞു. ഈ മാസം 11ാം തിയതിയാണ് യുവ അഭിഭാഷക ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജി ചേംബറിലേക്ക് വിളിച്ചു വരുത്തി കടന്നു പിടിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ഇത് തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
പരാതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ ഇനിയും നടപടി എടുത്തില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ വ്യക്തമാക്കി.
Discussion about this post