ന്യൂഡൽഹി : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി പഞ്ചാബ് പോലീസ് ഏറെ നാളായി തിരച്ചിൽ നടത്തുകയാണ്. പരിശോധന ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അമൃത്പാൽ നാട് വിട്ടു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
ഹരിയാന, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇയാൾ ഡൽഹിയിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
മാർച്ച് 21 ന് കിഴക്കൻ ഡൽഹിയിലെ മധുവിഹാറിലൂടെ നടക്കുന്ന ദൃശ്യങ്ങളാണിത്. ആളെ തിരിച്ചറിയാരിക്കാൻ ശിരോവസ്ത്രം ഊരിവെച്ചാണ് നടക്കുന്നത്. ഈ ദൃശ്യങ്ങൾ ശ്രദ്ധ നേടിയതോടെ പ്രദേശത്ത് പോലീസ് പരിശോധന വർദ്ധിച്ചിരിക്കുകയാണ്.
അതേസമയം നേപ്പാളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്. ഇയാൾ മറ്റൊരു രാജ്യത്തേക്ക് കടക്കാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തിവരികയാണ്. വാരിസ് ഡെ പഞ്ചാബിൻറെ തലവനായ അമൃത്പാൽ സിംഗ് മാർച്ച് 18 മുതൽ ഒളിവിലാണ്. നിരവധി സുരക്ഷാ ഏജൻസികൾ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്









