Friday, November 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പ്രചാര വേലക്കായി അക്ഷരമെഴുതാൻ അറിയാത്തവർക്കും നൂറിൽ നൂറും കൊടുത്ത് ഒരു തലമുറയുടെ ഭാവി അവതാളത്തിലാക്കി‘: കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയെ കുറിച്ച് വിമർശനം കടുപ്പിച്ച് കേന്ദ്ര മന്ത്രി

‘ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിൻ്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ‘

by Brave India Desk
Mar 29, 2023, 12:20 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ചയെ കുറിച്ച് വിമർശനം കടുപ്പിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുകയാണ് വി മുരളീധരൻ ചെയ്യുന്നതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി. ‘കണ്ണടച്ച് ഇരുട്ടാക്കുന്നതെ’ങ്ങനെയെന്നതിൻ്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകളെന്ന് കേന്ദ്ര മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ ” മുരളീധരൻ വിമർശിക്കുന്നേ” എന്ന് വിലപിച്ചിട്ട് കാര്യമില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തകർച്ച തുറന്നു കാട്ടുന്ന ചില ചോദ്യങ്ങളും കേന്ദ്ര മന്ത്രി ഉന്നയിച്ചു.

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

സത്യത്തിൻ്റെ മുഖം പലപ്പോഴും വികൃതമാണ്. വസ്തുതകൾ പറയുമ്പോൾ കൂവിയിട്ട് കാര്യമില്ല. കോവിഡ് പടർന്ന ചൈനയിൽ നിന്നും, യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരിൽ നല്ല ശതമാനവും മലയാളി കുട്ടികളായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിൻ്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ. കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള തന്റെ ഉത്തരവാദിത്തം. അത് ഇനിയും മുടക്കമില്ലാതെ തുടരുമെന്നും കേന്ദ്ര മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ‘കണ്ണടച്ച് ഇരുട്ടാക്കുന്നതെ’ങ്ങനെയെന്നതിൻ്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകൾ.
മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ ” മുരളീധരൻ വിമർശിക്കുന്നേ” എന്ന് വിലപിച്ചിട്ട് കാര്യമില്ല !
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം മികച്ചതെങ്കിൽ….

1. കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നേടുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം നാമമാത്രമാവുന്നതെന്ത് ?

2. കേരള സിലബസിൽ പത്താംക്ലാസിലും പ്ലസ് ടുവിലും ഉയർന്ന മാർക്ക് നേടുന്നവർ പോലും ദേശീയ പ്രവേശന പരീക്ഷയിൽ പിന്നോക്കം പോവുന്നതെന്ത് ?

3.ഐഐടികൾ ,ഐഐഎമ്മുകൾ, ഐസറുകൾ തുടങ്ങിയവയിൽ മലയാളികളുടെ സാന്നിധ്യം തീരെ കുറയുന്നതെന്ത് ?

4. സർക്കാരിൻ്റെ പ്രചാരവേലയ്ക്കായി അക്ഷരമെഴുതാനറിയാത്തവർക്കും നൂറിൽ നൂറും കൊടുത്ത് ഒരു തലമുറയുടെ ആകെ ഭാവി അവതാളത്തിലാക്കുകയല്ലേ ?

5.സർവകലാശാലകൾ മികവിൻ്റെ കേന്ദ്രങ്ങളെങ്കിൽ, എന്തുകൊണ്ട് കേരളത്തിൽ നിന്ന് പ്രതിവർഷം പതിനായിരക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി നാടുവിടുന്നു ? (2019 ൽ വിദേശകാര്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്കനുസരിച്ച് 30,948 മലയാളി വിദ്യാർഥികൾ പഠനത്തിന് വിദേശത്തു പോയി ).

6. നാലു വർഷമായി 66 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാത്തത് എന്ത് ?ഇടതുസംഘടന നേതാക്കൾക്ക് യോഗ്യത ഇല്ലാത്തതിനാലല്ലേ ?

7. കേരളത്തിലെ എത്ര സർവകലാശാലകളിൽ വൈസ് ചാൻസലർമാരുണ്ട് ? അവിടെയും ”സഖാക്കളെ ” നിയമിക്കാനല്ലേ കാത്തിരിക്കുന്നത് ?

സത്യത്തിൻ്റെ മുഖം പലപ്പോഴും വികൃതമാണ്. വസ്തുതകൾ പറയുമ്പോൾ കൂവിയിട്ട് കാര്യമില്ല. കോവിഡ് പടർന്ന ചൈനയിൽ നിന്നും, യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചവരിൽ നല്ല ശതമാനവും മലയാളി കുട്ടികളായിരുന്നു. നരേന്ദ്രമോദി സർക്കാർ നടത്തിയ ശ്രമകരമായ ആ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയവരിൽ ഒരാളെന്ന നിലയിൽക്കൂടിയാണ് ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിൻ്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ. !

വാൽക്കഷണം : ” മുരളീധരൻ വിമർശിക്കുന്നു, മുരളീധരൻ നെഗറ്റീവാണ് “എന്ന് പറയുന്നവരോട്…. കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എൻ്റെ ഉത്തരവാദിത്തം. അത് ഇനിയും മുടക്കമില്ലാതെ തുടരും. 

https://www.facebook.com/VMBJP/posts/pfbid02wpEK9PT2vw3bz1NMLHHqBv2cAjD3f1nk5DWXJ47GVemGMKzJJKMzr9Ee19kAnce2l

Tags: BJPcpimv muraleedharanv sivankuttyKerala Education System
Share1TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies