കൊച്ചി: സുജയ പാർവ്വതിയുടെ സസ്പെൻഷൻ പിൻവലിച്ച് 24 ന്യൂസ്. ബിഎംഎസിൻറെ വനിതാ ദിന പരിപാടിയിൽ പങ്കെടുത്തതിൻറെ പേരിലായിരുന്നു സുജയയ്ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് 24 ന്യൂസിനെതിരെ ഉയർന്നത്. ഒടുവിൽ സുജയയുടെ സസ്പെൻഷൻ 24 ന്യൂസിന് പിൻവലിക്കേണ്ടി വന്നു.
ഔദ്യോഗികമായി തന്നെ സ്ഥാപനം സുജയയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായാണ് സൂചന. ഇതിന് സുജയ പാർവ്വതി വ്യക്തമായ മറുപടിയും നൽകിയിരുന്നു. ചാനലിൻറെ അനുമതി വാങ്ങിക്കൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സുജയ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം.
24 ന്യൂസിൻറെ ബ്യൂറോകളിലേക്കും ഹെഡ് ഓഫിസിലേക്കും ബിഎംഎസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സുജയയുടെ സസ്പെൻഷനിൽ ഇടപെടാത്തതിന തുടർന്ന് പത്രപ്രവർത്തക യൂണിയനിലും അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നു.
Discussion about this post