Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കണം‘: സഹകരണ സംഘങ്ങൾക്ക് രജിസ്ട്രാറുടെ കത്ത്; കുടുംബശ്രീക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പാൽ സൊസൈറ്റി ജീവനക്കാർക്കും കൂടി കത്ത് നൽകണമെന്ന് സോഷ്യൽ മീഡിയ

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലേക്ക് ആളെ എത്തിക്കണമെന്നാണ് സഹകരണ സംഘങ്ങൾക്ക് നിർദേശം

by Brave India Desk
Mar 29, 2023, 07:44 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് ആളുകളെ എത്തിക്കണമെന്ന് കാട്ടി സഹകരണ സംഘങ്ങൾക്ക് രജിസ്ട്രാറുടെ കത്ത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലേക്ക് ആളെ എത്തിക്കാനാണ് സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഏപ്രിൽ 1ന് വൈക്കത്താണ് ചടങ്ങ്.

സർക്കാർ പരിപാടിക്ക് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സഹകരണ സംഘങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കണമെന്നും മറ്റ് സഹായങ്ങൾ ഉറപ്പ് വരുത്തണമെന്നും കാട്ടി ഈ മൂന്ന് ജില്ലകളിലെയും സഹകരണ വകുപ്പ് മേധാവികൾക്കാണ് സഹകരണ സംഘം രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. സർക്കാരിന്റെ നിർദേശമനുസരിച്ചാണ് കത്ത് നൽകുന്നതെന്ന് രജിസ്ട്രാർ വ്യക്തമാക്കുന്നു.

Stories you may like

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

‘സലാമിന്റെയും ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി നൽകിയത് ഞാൻ; വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകും’; വെളിപ്പെടുത്തലുകളുമായി ജി. സുധാകരൻ

ആളുകളെ എത്തിക്കുന്നതിന് വാഹനങ്ങൾക്കും മറ്റും സഹകരണ സംഘത്തിന്റെ പണം ഉപയോഗിക്കപ്പെടുമെന്ന് ഇതോടെ ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സംഘങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതും അംഗങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് വിരുദ്ധവുമായി പണം ചിലവഴിക്കുന്നത് വിലക്കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിലവിലുണ്ട്. സഹകരണ സംഘങ്ങളുടെ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് വിലക്കിയും സർക്കുലർ നിലവിലുള്ളപ്പോഴാണ്, ഇവയെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള സർക്കാർ നിർദേശം വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയ സാഹചര്യത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനെതിരെ രൂക്ഷ വിമർശനവും പരിഹാസങ്ങളും നിറയുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ആളുകളെ എത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് മാത്രമല്ല, കുടുംബശ്രീക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പാൽ സൊസൈറ്റി ജീവനക്കാർക്കും കൂടി കത്ത് നൽകണമെന്ന് ചിലർ പരിഹാസരൂപേണ ആവശ്യപ്പെടുന്നു.

തങ്ങൾക്ക് സ്വാധീനമുള്ള കാലത്ത്, സ്വാധീനമുള്ള ഇടങ്ങളിലല്ലേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ എന്നും ചിലർ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിക്കുന്ന നിരവധി സംഭവങ്ങൾ വാർത്തയായിരുന്നു. ‘തന്നിൽ ചെറുത് തനിക്ക് ഇര‘ എന്ന തലക്കെട്ടോടെ അന്നും ട്രോളുകൾ സജീവമായിരുന്നു.

Tags: Pinarayi VijayanldfcpimVaikom SatyagrahaCo Operative Society
Share6
Tweet
SendShare

Latest stories from this section

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

Latest News

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’; പ്രസംഗം നിർത്തി ഷി ജിൻപിങ്ങിനോട് സുഖവിവരമന്വേഷിച്ച് പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

‘സാങ്കേതികവിദ്യയും ധാതുക്കളും ആയുധമാക്കരുത്’; ഷി ജിൻപിങ്ങിനെ വേദിയിലിരുത്തി ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മോദി

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

‘സലാമിന്റെയും ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് ജോലി നൽകിയത് ഞാൻ; വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകും’; വെളിപ്പെടുത്തലുകളുമായി ജി. സുധാകരൻ

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

ത്രിഡി സെലക്ഷനും തകർന്നുപോയ ലോകകപ്പ് മോഹങ്ങളും; ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിവാദം; റായുഡു-ശങ്കർ പോരിന്റെ കഥ

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

അത്യാധുനിക സന്നാഹങ്ങൾക്കൊപ്പം കുതിരപ്പട്ടാളവും ബോട്ട് പട്രോളിംഗും; ബ്രിക്‌സ് ഉച്ചകോടിക്കിടെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

മോദിക്കും ഷി ജിൻപിങ്ങിനുമൊപ്പം എപ്പോഴും നിഴൽപോലെയുള്ള ആ രണ്ടാളുകൾ ആര്? കൂട്ടത്തിൽ ഒരാൾ കൊച്ചിക്കാരൻ; ചിത്രങ്ങൾ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies