ആലപ്പുഴ : വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവ് കൂടിയായ അദ്ധ്യാപകൻ വീണ്ടും അറസ്റ്റിൽ. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. ഒരു വിദ്യാർത്ഥിനി കൂടി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
സ്‌കൂളിൽവച്ചും സ്‌കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും ഇയാൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അഞ്ച് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതി ഉയർന്നതോടെയാണ് അറസ്റ്റ്.












