Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

അതിരുകടക്കുന്നോ കുട്ടിത്തം? അക്രമാസക്തരായ കുട്ടികളെ എങ്ങനെ ശാന്തരാക്കാം

by Brave India Desk
Mar 30, 2023, 04:55 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

“ഇന്നത്തെ കാലത്ത് കുട്ടികൾക്ക് എന്താ ദേഷ്യം, പണ്ട് ഇതുപോലെ ഒന്നും അല്ല, അച്ഛനും അമ്മയും കണ്ണുരുട്ടിയാൽ തന്നെ കുട്ടികൾ പേടിച്ച് ഓടുമായിരുന്നു”, ഈ ഡയലോഗ് കുട്ടികളുള്ള വീടുകളിലെ അച്ഛനമ്മമാരുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും അയൽപക്കക്കാരുടെയുമെല്ലാം പതിവ് ഡയലോഗുകളിൽ ഒന്നായിരിക്കും. അവർ പറയുന്നത് ശരിയാണ്. പണ്ടത്തെ കാലത്തെ കുട്ടികളിൽ നിന്നും ഏറെ വ്യത്യസ്തരാണ് ഇന്നത്തെ കാലത്തെ കുട്ടികൾ. അവർ വളരെ വേഗം കോപാകുലരാകുകയും അക്രമാസക്തരാകുകയുമൊക്കെ ചെയ്യുന്നു. പണ്ടുകാലത്തെ പോലെ കണ്ണുരുട്ടിയും വടിയെടുത്ത് പേടിപ്പിച്ചും അവരെ ശാന്തരാക്കുക പ്രയാസമാണ്. ഇപ്പറയുന്ന അച്ഛനമ്മമാരും മുത്തശ്ശീമുത്തച്ഛന്മാരും കുട്ടികളായിരിക്കുമ്പോൾ ഉണ്ടായിരുന്നു സാമൂഹിക പശ്ചാത്തലമല്ല ഇന്നുള്ളതെന്ന് മനസിലാക്കി വേണം ഇത്തരം പ്രശ്നങ്ങളെ സമീപിക്കാൻ.

കുട്ടികളിലെ അക്രമവാസന വളരെ സങ്കീർണ്ണമായ ഒരു വിഷയമാണ്. അതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകാം. അതുകൊണ്ടുതന്നെ അക്രമാസക്തനായി നിൽക്കുന്ന കുട്ടികളെ ശാന്തരാക്കുക എങ്ങനെയെന്നത് അപ്പോഴുള്ള സാഹചര്യങ്ങളെ അനുസരിച്ചിരിക്കും. എങ്കിലും പൊതുവേ, അക്രമാസക്തരായി നിൽക്കുന്ന കുട്ടികളെ സമാധാനപ്പെടുത്തുന്നതിന് മുമ്പായി ഇക്കാര്യങ്ങൾ ഓർത്തുവെക്കുന്നത് നല്ലതാണ്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ശാന്തത കൈവിടാതിരിക്കുക: ദേഷ്യം കൊണ്ട് കുട്ടികൾ ഓരോന്ന് കാട്ടിക്കൂട്ടുമ്പോൾ മാതാപിതാക്കളും അതിനനുസരിച്ച് അവരോട് ദേഷ്യം കാണിച്ചാൽ രംഗം വഷളാകുകയേയൂള്ളു. അക്രമസാക്തനായി നിൽക്കുന്ന ഒരു കുട്ടിയോട് ഇടപെടുമ്പോൾ ശാന്തത കൈവിടാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. അച്ഛനോ അമ്മയോ ബന്ധുക്കളോ ആരുമായിക്കൊള്ളട്ടെ തങ്ങളോട് ദേഷ്യപ്പെടാതെ, സമാധാനിപ്പിക്കാൻ വരുന്നത് കാണുമ്പോൾ കുട്ടികളും ഒന്നടങ്ങും.

അവരുടെ വികാരങ്ങളെ കൂടി പരിഗണിക്കുക: ദേഷ്യം, അവർ വിചാരിച്ച കാര്യങ്ങൾ നടക്കാത്തത് കൊണ്ടുള്ള നിരാശ, മറ്റെന്തെങ്കിലും നെഗറ്റീവ് വികാരങ്ങൾ എന്നിവ കൊണ്ടായിരിക്കും കുട്ടികൾ പൊടുന്നനെ അക്രമാസക്തരാകുന്നത്. ഇവിടെ കുട്ടികളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ശ്രമിക്കുക. അവരുടെ വശം മനസിലാക്കുക. അവരുടെ വികാരങ്ങൾ കൂടി പരിഗണിക്കുക. അതുകാണുമ്പോൾ കുട്ടികൾ ശാന്തരാകും.

അൽപ്പനേരം അവരെ അവരുടെ വഴിക്ക് വിടുക:  ഒരു കുട്ടി വികാരാധീനനാകുകയോ അസ്വസ്ഥനാകുകയോ ചെയ്യുമ്പോൾ സമാധാനപ്പെടാനുള്ള അവസരം അവർക്ക്  വേണ്ടി ഒരുക്കുകയെന്നത് പ്രധാനമാണ്. അതായത്, അവരെ കുറച്ചുനേരം അവരുടെ വഴിക്ക് വിടുക. പിറകേ പോയി വഴക്ക് പറയുകയും അടിക്കുകയും ഒക്കെ ചെയ്യുമ്പോൾ അവർ കൂടുതൽ കോപാകുലരാകുകയോ ഉള്ളൂ. മറിച്ച്, അവരെ തനിയെ വിട്ടാൽ ദേഷ്യമെല്ലാം മാറി സമാധാനത്തോടെ തിരികെ വരുന്നത് കാണാം.

ശ്രദ്ധതിരിച്ചുവിടുക: ചിലപ്പോഴൊക്കെ അവരെ പ്രകോപിതരാക്കിയ സാഹചര്യത്തിൽ നിന്നും വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നത് രംഗം ശാന്തമാക്കാൻ സഹായിക്കും. മറ്റെന്തെങ്കിലും അവർക്കിഷ്ടപ്പെട്ട കാര്യങ്ങളോ ആക്ടിവിറ്റികളോ  അവതരിപ്പിക്കുക. അല്ലെങ്കിൽ ഡീപ് ബ്രീത്തിംഗ് പോലുള്ള ശ്വസനവ്യായാമങ്ങൾ ചെയ്യിക്കുക.

ആവശ്യമെങ്കിൽ വിദഗ്ധരുടെ സേവനം തേടുക: കുട്ടികൾ സ്ഥിരമായി അക്രമാസക്തരാകുകയും അത് വളരെ മോശം സാഹചര്യങ്ങളിലേക്ക് പോകുകയും ചെയ്യുകയാണെങ്കിൽ വിദഗ്ധരുടെ സേവനം തേടുകയാണ് ഉചിതം. കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റുകൾ അല്ലെങ്കിൽ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് വളരെ പെട്ടെന്ന് കുട്ടികളുടെ മനസ് മനസിലാക്കാൻ കഴിയും. അക്രമവാസനയ്ക്ക് പിന്നിലെ കാരണങ്ങൾ വേരോടെ പിഴുത് കളഞ്ഞാലേ കുട്ടികൾ വീണ്ടും അക്രമാസക്തരാകാതിരിക്കൂ.

Tags: aggressive childAggression in children
Share29
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies