മലകളും,പുഴകളും, കടലുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം.അത് കൊണ്ട് തന്നെ ചെറിയ ക്ലാസുകളിൽ കേരളത്തെ ഭൂമിശാസ്ത്രപരമായി മലനാട്, ഇടനാട്,തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് നാം പഠിച്ചിട്ടുണ്ട്. കേരളത്തിന്റെ പടിഞ്ഞാറ് ഭാഗവും തെക്ക് ഭാഗത്തെ ചില പ്രദേശങ്ങളും കടലിനോട് ചേർന്നാണ് ഉള്ളത്. അറബിക്കടലും ബംഗാൾ ഉൾക്കടലും നമുക്ക് മത്സ്യസമ്പത്ത് പ്രദാനം ചെയ്യുന്നു.
എന്നാൽ കേരളത്തിലെ എല്ലാ ജില്ലകൾക്കും കടപ്പുറം ഇല്ല എന്നത് ഒരു സത്യമാണ്. കടപ്പുറം ഇല്ലാത്ത ജില്ലകൾ ഏതൊക്കെ എന്ന് ചോദ്യം വരുമ്പോൾ വയനാടും ഇടുക്കിയും മാത്രമാണ് മനസിൽ വരുന്നതെങ്കിൽ വേഗം വല്ല ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ പോയി ഇരുന്നോളൂ. കേരളത്തിൽ കടൽത്തീരം ഇല്ലാത്ത 5 ജില്ലകൾ ആണ് ഉള്ളത്. കോട്ടയം,പത്തനംതിട്ട,വയനാട്, ഇടുക്കി, പാലക്കാട്.
ഇനി ഇല്ലാത്ത കടപ്പുറത്തിന്റെ പേരിൽ ആരും മാസ് ഡയലോഗ് ഇറക്കി നാണം കെടേണ്ടെന്ന് സാരം.
Discussion about this post