ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. വിവാഹേതരബന്ധം വെളിപ്പെടാതിരിക്കാൻ പോൺതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന ആരോപണത്തിലാണ് ക്രിമിനൽ നടപടിയിലക്ക് കടക്കുന്നത്. ന്യൂയോർക്കിലെ മാൻഹട്ടൻ കോടതിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 1.30 ലക്ഷം ഡോളർ നൽകിയെന്നാണ് കേസ്. 2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സംഭവം. ഇതോടെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റായി ട്രംപ് മാറി.
ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. എന്നാൽ താൻ നിരപരാധിയാണെന്നും വേട്ടയാടുകയാണെന്നും തന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചു. കുറ്റം ചുമത്തിയതിനാൽ വരും ദിവസങ്ങളിൽ ട്രംപ് നേരിട്ട് ഹാജരാകേണ്ടി വരും. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇത് ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post