ഇടുക്കി: മറയൂരിൽ ലോറിയിൽ തടി കയറ്റുകയായിരുന്ന തൊഴിലാളികളെ കാട്ടാന വിരട്ടിയോടിച്ചു. കാന്തല്ലൂർ കീഴാന്തൂർ ശിവൻപന്തിയിൽ ആയിരുന്നു സംഭവം. ഭയന്ന തൊഴിലാളികൾ വേഗം ഓടി അടുത്തുള്ള വീട്ടിൽ രക്ഷ തേടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 11 തൊഴിലാളികളാണ് ലോറിയിൽ തടി കയറ്റിക്കൊണ്ടിരുന്നത്. പെട്ടെന്ന് കാടിറങ്ങിയ എത്തിയ കൊമ്പൻ ഇവരുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ടതോടെ തൊഴിലാളികൾ ഓടി. ഏകദേശം അര മണിക്കൂറോളം ആന പ്രദേശത്ത് തന്നെ നിന്നു. ഇതിന് ശേഷം പ്രദേശത്തെ കൃഷി തോട്ടത്തിലേക്ക് പോകുകയായിരുന്നു. ആന സ്ഥലത്ത് നിന്നും പോയ ശേഷം തൊഴിലാളികൾ ബാക്കിയുള്ള മരങ്ങൾ ലോറിയിൽ കയറ്റി.
വേനൽ ആരംഭിച്ചതോടെ ആനകൾ കാടിറങ്ങി അടിക്കടി ജനവാസ മേഖലയിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് വലിയ ആശങ്കയിലാണ് നാട്ടുകാർ കഴിയുന്നത്.
Discussion about this post