ഇടുക്കി : ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചു. പുന്നയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവർ മരിച്ചു. ഇവരുടെ 11 വയസുള്ള പെൺകുട്ടിയും, എട്ടും രണ്ടും വയസുള്ള ആൺകുട്ടികളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറിയ ഒരു ഹോട്ടൽ നടത്തുകയാണ്. ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ഇവർ വിഷം കഴിക്കുകയായിരുന്നു എന്നാണ് വിവരം. എന്നാൽ അസ്വസ്ഥത അനുഭവപ്പെട്ട മൂത്തമകൾ സമീപത്തെ വീട്ടിലെത്തിയതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്.
ഉടൻ അഞ്ചുപേരേയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ദമ്പതികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post