അഹമ്മദാബാദ് : ഐപിഎൽ പതിനാറാം സീസണിൽ വിജയത്തോടെ തുടങ്ങി ഗുജറാത്ത് ടൈറ്റാൻസ്. എം.എസ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിനാണ് ടൈറ്റൻസ് തറപറ്റിച്ചത്. ശുഭ്‌മാൻ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടൈറ്റാൻസിന് തുണയായത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണെടുത്തത്. 50 പന്തിൽ 92 റൺസെടുത്ത റിതുരാജ് ഗെയ്ക്‌വാദ് ആണ് സൂപ്പർ കിംഗ്സ് നിരയിൽ തിളങ്ങിയത്. മോയിൻ അലി 23 റൺസും ശിവം ദുബെ 19 റൺസും എടുത്തു. വാലറ്റത്ത് 7 പന്തിൽ 14 റൺസെടുത്ത് ധോണിയും നിർണായക സംഭാവന നൽകി.
ടൈറ്റാൻസിനു വേണ്ടി മുഹമ്മസ് സമിയും റഷീദ് ഖാനും അൽസാരി ജോസഫും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റാൻസിനു വേണ്ടി ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും നല്ല തുടക്കമാണ് നൽകിയത്. സാഹ 16 പന്തിൽ 25 റൺസെടുത്തു. 36 പന്തിൽ 63 റൺസെടുത്ത ശുഭ്‌മാൻ ഗില്ലാണ് ടൈറ്റാൻസിന്റെ നട്ടെല്ലായത്. സായ് സുദർശൻ 22 ഉം വിജയ് ശങ്കർ 27 ഉം റൺസെടുത്തു. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിനു പറത്തി അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച റാഷിദ് ഖാനും അവസാന ഓവറിൽ സിക്സറടിച്ച് തെവാതിയയും ടൈറ്റാൻസിനെ വിജയത്തിൽ എത്തിച്ചു.
Discussion about this post