കൊച്ചി: റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമാ നിർമ്മാണത്തിന് റിസർവ് ബാങ്ക് വായ്പ നൽകുന്നില്ല. അത് കൊണ്ട് എല്ലാ റിസർവ്വ് ബാങ്ക് അംഗങ്ങളോടും സ്റ്റാഫിനോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അഭ്യർത്ഥന.
സിനിമയെ നശിപ്പിക്കുന്ന ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിക്കണമെന്നും അൽഫോൺസ് പുത്രൻ അഭ്യർത്ഥിച്ചു. ‘ നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല. ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ ഒന്നും സിനിമ കാണാൻ അവകാശമില്ല, പശുവിന്റ വാ അടച്ച് പാൽ പ്രതീക്ഷിക്കരുതെന്ന് അൽഫോൺസ് പുത്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ് ആണ് അൽഫോൺസിൻറെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
Discussion about this post