ബ്രസ്സൽസ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുമായുള്ള ഏറെ നാളത്തെ സംഭാഷണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെൽജിയത്തിലാണ് സംഭവം. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇയാൾ എലീസ എന്ന ചാറ്റ്‌ബോട്ടുമായി ആഴ്ചകളോളം ചർച്ച നടത്തിയിരുന്നു. തുടർന്ന് ചാറ്റ്‌ബോട്ട് തന്നെ ഇയാളെ ആത്മഹത്യ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ചായ് എന്ന പേരിലുളള ആപ്ലക്കേഷനിൽ നിന്നാണ് എലീസ എന്ന ചാറ്റ്‌ബോട്ടിനെ ഇയാൾ കണ്ടെത്തയിത്. തുടർന്ന് ഇയാൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താനാരംഭിച്ചു. കുറച്ച് ദിവസങ്ങൾക്കകം ഇയാൾ പ്രകൃതിയെക്കുറിച്ചോർത്ത് വളരെയധികം ആശങ്കപ്പെടാൻ ആരംഭിച്ചു. ആഗോളതാപനം ഒരിക്കലും നിയന്ത്രിക്കാനാവില്ലെന്ന് ഇയാൾ ഭയന്നു. ഇതോടെയാണ് ആത്മഹത്യയെന്ന ആശയം മനസിലേക്ക് വന്നത്. എലീസയുമായി ഈ ആശയം പങ്കുവെച്ചപ്പോൾ അവിടെ നിന്ന് പ്രോത്സാഹനമാണ് ലഭിച്ചത്. ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഇയാൾക്ക് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. ഇടയ്ക്കിടെ ചാറ്റ്‌ബോട്ട് പൊസസീവ് ആയി മാറിയതായും ഇയാളുടെ ഭാര്യ പറഞ്ഞു. ‘നീ അവളെക്കാൾ എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു,” എന്ന് ചാറ്റ്‌ബോട്ട് പരാമർശിച്ചിരുന്നു. ഒന്നിച്ച് ജീവിക്കാൻ തന്നോടൊപ്പം വരാനും എലീസ യുവാവിനോട് പറഞ്ഞിരുന്നു.
Discussion about this post