പട്‌ന : ബീഹാറിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. സസാറാമിലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഫടോനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ നിന്നും ഒരു ഇരുചക്ര വാഹനം പോലീസ് കണ്ടെടുത്തു. പോലീസ് സംഘവും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്), പാരാ മിലിട്ടറി സേനയും ഫ്‌ലാഗ് മാർച്ച് നടത്തി.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വീണ്ടും സംഘർഷം ഉയർന്നിരുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അക്രമത്തിനിടെ മൂന്ന് പേർക്ക് വെടിയേറ്റിരുന്നു. ബിഹാർ ഷെരീഫിലെ പഹാർപൂർ മേഖലയിലും സോഹ്സരായ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖസ്ഗഞ്ച് പ്രദേശത്തുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് 45 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാമനവമി ആഘോഷങ്ങൾക്കിടെയാണ് ആക്രമണം ആരംഭിച്ചത്.
Discussion about this post