മെക്‌സികോ സിറ്റി : പറക്കലിനിടെ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. മെക്‌സിക്കോ സിറ്റിക്ക് സമീപമുള്ള പ്രശസ്തമായ ടിയോതിഹുവാക്കൻ പുരാവസ്തു സൈറ്റിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിക്ക് പൊള്ളലേറ്റതായും മെക്‌സിക്കോ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഹോട്ട് എയർ ബലൂണിന് തീപിടിച്ചതോടെ ഇവർ താഴേക്ക് ചാടുകയായിരുന്നു. 39 വയസ്സുള്ള സ്ത്രീയും 50 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ കുട്ടിക്ക് പൊള്ളലേറ്റു. ബലൂണിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നോ എന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
https://twitter.com/Lerpc75/status/1642228555026186243?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642228555026186243%7Ctwgr%5E27f4d4895baf6943b1137234cd6be2610a58839c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2F
ആകാശത്തേക്ക് പറന്നുപൊങ്ങിയ ബലൂണിൽ തീപിടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post