ജയറാം എന്ന് പറയുമ്പോൾ നടൻ എന്നതിൽ ഉപരി നമ്മുടെ മനസിലേക്ക് ആദ്യം ഓടിവരുക മധുവിനെയും പ്രേം നസീറിനെയും ഒക്കെ അനുകരിക്കുന്ന ഒരു മിമിക്രി കലാകാരനെയാണ്.ഇപ്പോഴിതാ ജയറാം തന്റെ ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച ഒരു ശബ്‌ദ അനുകരണ ഓഡിയോ വൈറലാകുകയാണ്.മലയാളിയും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണിന്റെ ശബ്‌ദമാണ് ജയറാം അനുകരിച്ചത്
‘‘ഒരു ചെറിയ ശ്രമം’’ എന്ന് കുറിച്ച് ജയറാം തന്നെയാണ് ഓഡിയോ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഐപിഎൽ ആരംഭിച്ചതു പ്രമാണിച്ച് സഞ്ജുവിന് ആശംസകളറിയിക്കുന്നുമുണ്ട് താരം. ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും, ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ തുടങ്ങിയ കമന്റുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നത്
ജയറാമും ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള സൗഹൃദം എല്ലവർക്കും സുപരിചിതമാണ്. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ ഭാര്യ ചാരുവിനൊപ്പം സഞ്ജു എത്തിയ ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യ മങ്ങളിൽ ഏറെ വൈറലായിരുന്നു.പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju…charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’, എന്നാണ് ഫോട്ടോ പങ്കുവച്ച് അന്ന് ജയറാം കുറിച്ചത്.
Discussion about this post