കോഴിക്കോട്: ഇന്നലെ രാത്രി ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരനെ അജ്ഞാതൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീയിട്ട അക്രമിയുടേതെന്ന രീതിയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ കോഴിക്കോട് കാപ്പാട് സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. ദൃക്‌സാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ റെയിൽവേ പോലീസ് കേസെടുത്തു. അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ കതിരൂർ സ്വദേശി അനിൽകുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്.
Discussion about this post