”എനിക്ക് അറിയില്ല ഇതൊക്കെ എവിടെ നിന്നും പഠിക്കുന്നു എന്ന്. വീട്ടിൽ ആരും മോശം വാക്കുകൾ പറയാറില്ല. നല്ല അടി കൊടുക്കണം” പല വീടുകളിലും കുട്ടികൾ മോശം വാക്കുകൾ പി-ആരാഞ്ഞു തുടങ്ങുമ്പോൾ കേൾക്കുന്ന സ്ഥിരം പല്ലവിയാണിത്. പിന്നീട് സിസിടിവി വച്ചപോലെയാണ് കുട്ടികളോടുള്ള സമീപനം. ഇപ്പോഴും വീക്ഷിച്ചുകൊണ്ടിരിക്കും. എന്നാൽ ഇതുകൊണ്ടൊന്നും കാര്യമില്ല, നിങ്ങളുടെ കുട്ടികൾ അശ്ലീലമായ വാക്കുകൾ ഉപയോഗിക്കുന്നു എങ്കിൽ അത് നിങ്ങളിൽ നിന്ന് തന്നെ വന്നതാകണം എന്നില്ല. പുതിയ വാക്കുകൾ പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ ആരിൽ നിന്നും അത് പിടിച്ചെടുക്കും എന്നതാണ് വാസ്തവം.
ക്ഷമയോടെ ഈ പ്രശ്നത്തെ സമീപിക്കുക എന്നതാണ് ആവശ്യം. കുട്ടികളെ വിലയിരുത്തുകയാണ് പ്രധാനം. യഥാർത്ഥത്തിൽ കുട്ടികൾ കാര്യം മനസിലാക്കിയാണോ സംസാരിക്കുന്നത് എന്ന് ഉറപ്പിക്കുക. പലപ്പോഴും കുട്ടികള്‍ അവര്‍ക്ക് രസമെന്നു തോന്നുന്നതോ പ്രിയപ്പെട്ട ആരെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നതോ ആയ വാക്കുകള്‍ അനുകരിക്കുകയാണ് ചെയ്യുന്നത്.
കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടാൽ ഉടനെ അവരെ ശിക്ഷിക്കുന്നതിൽ കാര്യമില്ല. കുട്ടികൾ പറയുന്ന ആ വാക്കുകൾക്ക് ശ്രദ്ധ നൽകാതിരിക്കുക എന്നതാണ് ആദ്യപടി. ആരും ശ്രദ്ധിക്കുന്നില്ലെങ്കില്‍ കുട്ടികള്‍ പിന്നെ ഇത്തരം വാക്കുകള്‍ അധികം ഉപയോഗിക്കില്ല എന്നാണ് ഇത് സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത് . അതെ സമയം, ചെയ്യരുത് എന്ന് വിലക്കിയാൽ അത് ചെയ്യാനുള്ള താല്പര്യം കുട്ടികൾക്ക് വർധിക്കും. ഇത് കുട്ടികളുടെ സൈക്കോളജി ആണ്.
തുടർന്ന് , കുട്ടികളുടെ ഭാഷാപഠനത്തിൽ നിർണായകമായ പങ്ക് വഹിക്കുക. വീട്ടില്‍ നിന്നും ഭാഷയുടെ ശരിയായ ഉച്ചാരണം കുട്ടികളെ പഠിപ്പിക്കുക. കുടുംബവുമായി ഒരുമിച്ചിരിക്കുന്ന സമയം ഇതിനായി വിനിയോഗിക്കാം. ദേഷ്യപ്പെടുന്നതിൽ കാര്യമില്ലെന്നും അത്തരത്തിൽ ദേഷ്യം വരുന്ന സന്ദർഭങ്ങളെ എങ്ങനെ നേരിടണമെന്നും കുട്ടികളെ പഠിപ്പിക്കുക. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകുക
Discussion about this post