വത്തിക്കാൻ: ലൈംഗികതയെ കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. മനുഷ്യർക്ക് ദൈവം നൽകിയ മനോഹരമായ കാര്യമാണ് ലൈംഗികതയെന്നാണ്ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഡിസ്‌നി പ്രൊഡക്ഷൻറെ ‘ദ പോപോ ആൻസേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലാണ് മാർപാപ്പയുടെ പരാമർശം.
ലൈംഗികത പ്രകടിപ്പിക്കുകയെന്നത് വലിയ കാര്യമാണ്. എന്നാൽ യഥാർത്ഥ ലൈംഗികതയിൽ നിന്നും വ്യതിചലിച്ച് കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ ആ വികാരത്തെ ഇല്ലാതാക്കും’, സ്വയംഭോഗത്തെ പരാമർശിച്ച് കൊണ്ട് പോപ് പറഞ്ഞു. എൽജിബിടി സമൂഹത്തെ കത്തോലിക്ക സഭ സ്വാഗതം ചെയ്യണമെന്നും പോപ് കൂട്ടിച്ചേർത്തു. എല്ലാവരും ദൈവത്തിന്റെ സന്തതികൾ ആണ്. ദൈവം ആരേയും നിഷേധിക്കുന്നില്ല. ദൈവം ഒരു പിതാവാണ്. അതിനാൽ പള്ളിയിൽ നിന്നും ആരേയും പുറത്താക്കാനുള്ള അധികാരം തനിക്ക് ഇല്ല. ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്നും അതേസമയം ഗർഭഛിദ്രം നടത്തുന്നത് സ്വീകാര്യമല്ലെന്നും മാർപാപ്പ പറയുന്നു.
മാർപാപ്പയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. എൽജിബിടി സമൂഹത്തെ സ്വീകരിക്കണമെന്ന മാർപാപ്പയുടെ പരാമർശത്തെ സമ്മിശ്ര രീതിയിലാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഗർഭച്ഛിത്രം നടത്തുന്നവരോട് കരുണ കാണിക്കാനാവില്ലെന്നും നിരവധി പേർ പറയുന്നു.
Discussion about this post