കശ്മീർ: പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയതിന് സിആർപിഎഫ് ജവാൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ശ്രീനഗറിന് സമീപമുള്ള രാജ്‌നഗറിൽ നിന്നാണ് 11 കിലോ ഹെറോയിനും 11 ലക്ഷത്തിലധികം രൂപയും പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ 70 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു.
സിആർപിഎഫ് ജവാനായ സജാദ് ബദാനയാണ് ലഹരികടത്തിന് നേതൃത്വം നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുപ്വാരയിലെ കർണ സ്വദേശികളാണ് മൂന്ന് പേരും. പിടിക്കപ്പെടുമ്പോൾ സജാദ് സിആർപിഎഫ് ജവാനാണെന്ന് പോലീസിന് അറിയുമായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്ന് ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ട് രാജേഷ് ബൽവാൾ പറഞ്ഞു.
തങ്ധർ മേഖല വഴിയാണ് മയക്കുമരുന്ന് കടത്ത് കൂടുതലായും നടക്കുന്നത്. പാകിസ്താനിൽ നിന്നുള്ള ലഹരികടത്ത് വ്യാപകമായതിന് പിന്നാലെയാണ് പട്രോളിംഗ് ശക്തമാക്കിയത്.
Discussion about this post