കണ്ണൂർ: കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും അയൽവാസിയുടെ വെട്ടേറ്റു. പേരാവൂർ കോളയാട് ആണ് സംഭവം. വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ നമ്പിക്കണ്ടി രാജൻ (50) ആണ് മൂവരേയും വെട്ടി പരുക്കേൽപ്പിച്ചത്.
വെട്ടേറ്റവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭർത്താവ് പ്രഭാകരന് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
രാജന്റെയും ശൈലജയുടെയും വീട്ടുകാർ തമ്മിൽ നേരത്തെ തന്നെ വഴി തർക്കവും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ഇന്ന് ഉച്ചയോടെ ഉണ്ടായ തർക്കത്തിനിടെ രാജൻ കൊടുവാൾ ഉപയോഗിച്ച് കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസി രാജനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post