മുംബൈ : രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക അഞ്ച് സംസ്ഥാനങ്ങളാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തീർച്ചയായും ഭരണം മാറുമെന്നും റാവത്ത് പറഞ്ഞു. ചൈനീസ് അധിനിവേശത്തിൽ കേന്ദ്ര ഇടപെടുന്നില്ലെന്നും ശിവസേന നേതാവ് ആരോപിച്ചു.
പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ബീഹാർ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇനി രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുക. 2024 ന് ശേഷം രാജ്യത്ത് ഭരണമാറ്റം സംഭവിക്കും. അതിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് ബിജെപി പ്രവർത്തിക്കുന്നത് എന്നും റാവത്ത് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗോ ചൈനീസ് അധിനിവേശത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല. ചൈനക്കാർ ഇന്ത്യൻ മണ്ണ് കയ്യേറുകയാണെന്നും ആരോപണമുണ്ട്.
Discussion about this post