മുതലമട: ഇടുക്കി, ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ.
കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മുഖേന സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവശ്യസേവനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകില്ല. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വിടാനുള്ള നിർദ്ദേശത്തിനെതിരെ കെ.ബാബു എംഎൽഎ ഹൈക്കോടതിയിൽ റിവ്യു ഹർജി നൽകിയിട്ടുണ്ട്. ഇടുക്കിയിലെ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരരുത് എന്നാണ് ഹർജിയിലെ ആവശ്യം. പറമ്പിക്കുളത്തെ ഊരുകൾക്ക് ഭീഷണിയാകുമെന്ന് കാണിച്ച് ആദിവാസി ഊരുമൂപ്പന്മാർ റിവ്യു ഹർജി നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
Discussion about this post