ചെന്നൈ: തമിഴ്‌നാട്ടിലെ താരങ്ങളില്ലാത്ത ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിനെ ഐപിഎൽ പരമ്പരയിൽ നിന്ന് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് എംഎൽഎ എസ്.പി വെങ്കടേശ്വരൻ. നിയമസഭയിലാണ് എംഎൽഎ തന്റെ ആവശ്യം ഉന്നയിച്ചത്. താൻ ജനവികാരം പ്രതിഫലിപ്പിച്ചതാണെന്നാണ് എംഎൽയുടെ വാദം. കായിക വകുപ്പുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്കിടെയാണ് പാട്ടാളി മക്കൾ കക്ഷി(പി.എം.കെ)യിലെ എംഎൽഎയായ വെങ്കടേശ്വരൻ ഇക്കാര്യമുന്നയിച്ചത്.
തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് കളിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് ആ ടീമിൽ പ്രാമുഖ്യം ലഭിക്കുന്നില്ല. സംസ്ഥാനത്തെ മികച്ച ക്രിക്കറ്റ് താരങ്ങൾക്ക് പോലും അവസരം നിഷേധിക്കപ്പെടുകയാണ്. ടീമംഗങ്ങൾ തമിഴ് നാടിനെ പ്രതിനിധീകരിക്കുന്നു എന്ന പേരിലാണ് കളിക്കുന്നതും ലാഭമുണ്ടാക്കുന്നതെന്നും വെങ്കിടേശ്വരൻ പറയുന്നു. എന്നാൽ തമിഴ്‌നാട് സർക്കാർ ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
Discussion about this post