തൃശ്ശൂർ: പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിൽ പടുകൂറ്റൻ ഒറ്റക്കൽ ഹനുമാൻ പ്രതിമ സ്ഥാപിച്ചു. രാവിലെയാണ് വിവിധ ചടങ്ങുകൾക്ക് ശേഷം പ്രതിമ സ്ഥാപിച്ചത്. പരിപാടിയിൽ ജില്ലാ കളക്ടർ കൃഷ്ണ തേജയും കല്യാൺ കുടുംബവും പങ്കെടുത്തു. മുൻ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയും പ്രതിമ സന്ദർശിച്ചു.
ക്ഷേത്രത്തിന് മുൻപിലായാണ് പടുകൂറ്റൻ ഹനുമാൻ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 35 അടി ഉയരമുള്ള പ്രതിമ 20 അടി ഉയരത്തിലുള്ള പീഠത്തിലാണ് സ്ഥാപിച്ചത്. ഇതോടെ ആകെ ഉയരം 55 അടിയായി. പ്രതിമ കാണാൻ വിവിധ ഭാഗങ്ങളിൽ നിന്നായി നിന്നായി നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.
വലതു കൈ കൊണ്ട് അനുഗ്രഹിച്ചും ഇടതു കയ്യിൽ ഗദ കാലിനോട് ചേർത്ത് പിടിച്ചും നിൽക്കുന്ന ഹനുമാൻ പ്രതിമയാണ് ഇത്. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ നാല് മാസമെടുത്തു. ഇതിന് ശേഷം റോഡ് മാർഗ്ഗം ഇന്നലെയാണ് പ്രതിമ ജില്ലയിൽ എത്തിച്ചത്.
രണ്ട് ട്രെയിലറുകൾ കൂട്ടിച്ചേർത്ത ട്രക്കിലായിരുന്നു ഇത് എത്തിച്ചത്. ബംഗളൂരു വഴിയായിരുന്നു പ്രതിമ എത്തിച്ചത്. ജില്ലാ കളക്ടർ കൃഷ്ണ തേജയും നാട്ടുകാരും ചേർന്നായിരുന്നു പ്രതിമ സ്വീകരിച്ചത്.
Discussion about this post