സാംസ്‌കാരിക കേന്ദ്രങ്ങളിലോ സ്മാരകങ്ങളിലോ നാശനഷ്ടം വരുത്തുന്ന കുറ്റവാളികളിൽ നിന്നും 10,000 യൂറോ (9 ലക്ഷം രൂപ) മുതൽ 60,000 യൂറോ (54 ലക്ഷം രൂപ) വരെ പിഴ ഈടാക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി ഇറ്റലി. നാശം സംഭവിച്ച പ്രദേശത്തിന്റെ നവീകരണത്തിനായിരിക്കും ഈ തുക ഉപയോഗിക്കുകയെന്നും നിയമത്തിൽ പറയുന്നു. സാംസ്‌കാരിക മന്ത്രി ജെന്നാരോ സാംഗിയുലിയാനോ നിയമനിർമ്മാണത്തിലെ മാറ്റം മുന്നോട്ട് വച്ചത്.
കാബിനറ്റ് അംഗീകാരം ലഭിച്ചാൽ നിയമം ഇറ്റലിയിൽ പ്രാബല്യത്തിൽ വരും. സാസ്‌കാരിക കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളായെത്തുന്നവർ പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. സംരക്ഷിത സ്മാരകങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി മാത്രം സർക്കാരിനും വലിയ തുക ചെലവാകുന്നു.
സ്മാരകങ്ങൾക്കും സംരക്ഷിതകേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് സാംഗുലിയാനോ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഇവ വൃത്തിയാക്കാൻ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സഹായവും, ചിലവ് കൂടിയ യന്ത്രങ്ങളും ആവശ്യമാണ്. അതുകൊണ്ട് തന്നെ ആക്രമണം നടത്തുന്നവർ അതിന്റെ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതാണെന്ന്” അദ്ദേഹം പറഞ്ഞു.
Discussion about this post