കൊച്ചി : കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി പാലക്കാട് ലോ കോളേജ് വിദ്യാർത്ഥികൾ പിടിയിൽ. പാലക്കാട് അൽ അമീൻ ലോ കോളജിലെ വിദ്യാർഥികളായ ശ്രീഹരി, സൂഫിയാൻ, അജ്മൽ ഷാ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കുടുംബകോടതിയുമായി ബന്ധപ്പെട്ട് ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികളാണ് ഇവർ. രണ്ട് ദിവസം മുൻപാണ് കൊച്ചിയിലെത്തിയത്. നഗരത്തിലെ ഹോട്ടലുകളെല്ലാം പോലീസ് പരിശോധന നടത്തുന്നതിനിടയിലാണ് യുവാക്കൾ താമസിച്ച മുറിയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. ബമഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് ഇവർ മൊഴി നൽകി.












