കൊച്ചി : വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ പടക്കങ്ങൾ പൊട്ടിക്കരുതെന്നാണ് പോലീസ് നിർദ്ദേശം. നിർദേശം ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
വിഷുവിന് വീടുകളിൽ പടക്കം പൊട്ടിക്കുന്നത് പതിവാണ്. അതുകൊണ്ട് തന്നെ വായുമലിനീകരണവും വർദ്ധിച്ചുവരികയാണ്. സമീപകാലത്ത് ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായതിനെ തുടർന്ന് കൊച്ചി നഗരം ദിവസങ്ങളോളം വിഷപ്പുക ശ്വസിക്കേണ്ടിവന്നു. അതിനാലാണ് വിഷുവിന് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post