ന്യൂഡൽഹി: അമേരിക്കയിലെ ടെക്‌സസിലെ ഫാമുകളിൽ തീപിടിത്തം. 18,000 പശുക്കൾ ചത്തു. ചൊവ്വാഴ്ചയാണ് സൗത്ത്‌ഫോർക്കിലെ ക്ഷീര ഫാമുകളിൽ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്.
ഫാമിൽ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും തീയും പുകയും ഉയരുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പരിസരത്തുള്ളവരും ഫാം ഉടമയും കുടുംബവും ഓടിയെത്തുകയായിരുന്നു. സംഭവ സമയം ജീവനക്കാർ ഫാമുകൾക്കുള്ളിൽ ഉണ്ടായിരുന്നു. ഇവരെ പുറത്തെടുത്തു. കുറച്ചു പശുക്കളെ മാത്രമാണ് ഫാമുകളിൽ നിന്നും പുറത്ത് എത്തിക്കാനായത്.
എങ്ങനെയാണ് തീ പിടിത്തം ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഫാമുകളുടെ ഉടമകളായ കുടുംബവും പ്രതികരിച്ചിട്ടില്ല. ഇവിടേയ്ക്കുള്ള വഴി അധികൃതർ താത്കാലികമായി അടച്ച് പൂട്ടി.
Discussion about this post