തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലൊരു നാളയെ നമുക്ക് വരവേൽക്കാം. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി എല്ലാവർക്കും നൽകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേരുന്നു. ഒത്തൊരുമയുടെ സന്ദേശം പകരുന്നതാണ് ഏതൊരു ആഘോഷവും. ഐശ്വര്യവും സമ്പദ്‌സമൃദ്ധവുമായ നല്ലൊരു നാളയെ വരവേൽക്കുന്ന വിഷു ആഘോഷത്തിൽ നമുക്ക് ഒത്തൊരുമയോടെ പങ്കെടുക്കാം. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം ഏവർക്കും അതിനുള്ള കരുത്ത് പകരട്ടെ.
ആഘോഷങ്ങൾ ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് .
വർഗ്ഗീയതയും വിഭാഗീയതയും പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ ശ്രദ്ധിക്കണം. മനുഷ്യസ്‌നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് നാം മറുപടി നൽകണം.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാൻ കഴിയട്ടെ.സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Discussion about this post