തിരുവനന്തപുരം : ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തി. കൊച്ചുവേളി സ്റ്റേഷനിലാണ് ട്രെയിനിന്റെ റേക്കുകൾ എത്തിച്ചേർന്നത്. കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി നേതാക്കളും വന്ദേഭാരതിന് സ്വീകരിക്കാനെത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തിയാണ് വന്ദേഭാരതിനെ സ്വീകരിച്ചത്.
പാലക്കാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും വന്ദേഭാരതിന് നാട്ടുകാർ ചേർന്ന് വൻ സ്വീകരണമൊരുക്കിയിരുന്നു. കേരളത്തിന് പ്രധാനമന്ത്രി നൽകിയ വിഷു കൈനീട്ടമായിട്ടാണ് ഈ വന്ദേഭാരത് എക്സ്പ്രസ് എന്നാണ് പറയുന്നത്. ഈ മാസം 25ന് വന്ദേ ഭാരത് സര്‍വീസ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.
മണിക്കൂറിൽ 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗം. എന്നാൽ കേരളത്തില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുക. കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല.
Discussion about this post