തൃശൂർ : കിള്ളി മംഗലത്ത് ആൾക്കൂട്ട മർദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയിൽ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിന് ഇരയായത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
അബ്ബാസ് എന്നയാളുടെ വീട്ടിൽ നിന്ന് അടയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ചാണ് മർദ്ദിച്ചത്. രാത്രി ആളുകളെ കണ്ടതോടെ യുവാവ് ഓടിമറിയാൻ ശ്രമിച്ചെങ്കിലും ആളുകൾ പിടികൂടി മർദ്ദിക്കുകയായിരുന്നു. സന്തോഷിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
കുരുമുളക് പറിക്കുകയും അടയ്ക്കാ പറിക്കുകയുമായിരുന്നു ഇയാളുടെ ജോലി. സന്തോഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചേലക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post