മുംബൈ : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക പോരാട്ടത്തിൽ ടീം നിരയിൽ മാറ്റങ്ങളുമായി മുംബൈ ഇന്ത്യൻസ്. വയറിന് അസുഖം പിടിച്ച് വിശ്രമത്തിലായ രോഹിത് ശർമ്മക്ക് പകരം സൂര്യകുമാർ യാദവ് ടീമിനെ നയിക്കും. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ ആദ്യമായി ഐപിഎല്ലിൽ അരങ്ങേറിയെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
ടോസിനായി സൂര്യകുമാർ യാദവിനൊപ്പം മുംബൈ വനിതാ താരമായ ഹർമൻ പ്രീത് കൗറും കളിക്കളത്തിലെത്തി. വനിത താരങ്ങൾക്ക് പിന്തുണ നൽകുകയെന്ന മുംബൈ ഇന്ത്യൻസിന്റെ പദ്ധതിയുടെ പ്രചാരണാർത്ഥമാണ് ഹർമൻപ്രീത് കളിക്കളത്തിലെത്തിയത്.
ടോസ് നേടിയ മുംബൈ ബൗളിംഗാണ് തിരഞ്ഞെടുത്തത്. ടോസ് കിട്ടിയാൽ ബാറ്റിംഗ് തന്നെ തിരഞ്ഞെടുത്തേനെയെന്നാണ് കൊൽക്കത്ത ക്യാപ്ടൻ നിതീഷ് റാണ പറഞ്ഞത്. കഴിഞ്ഞ കളിയിലെ ടീമിനെ തന്നെയാണ് കൊൽക്കത്ത നിലനിർത്തുന്നത്. മുംബൈ ടീമിൽ ഇല്ലാത്ത രോഹിത് ശർമ്മ പക്ഷേ ഇമ്പാക്ട് സബ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
Discussion about this post