മലപ്പുറം: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചതാണ്. സംസ്‌കാരം വൈകീട്ടോടെ തറവാട്ടുവളപ്പിൽ.
ഉച്ചയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്നത്. വിമാനമാർഗ്ഗം എത്തിച്ച മൃതദേഹങ്ങൾ ഇരുവരുടെയും ബന്ധുക്കൾ ഏറ്റുവാങ്ങി. നാട്ടിലെ ഇവരുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെയായിരുന്നു ഇരുവരുടെയും അപ്രതീക്ഷിത വിയോഗം. ഈ വീട്ടിലേക്കാണ് ഇരുവരുടെയും മൃതദേഹങ്ങൾ എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇവർ താമസിച്ചിരുന്ന ദേരയിലെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം ഉണ്ടായത്. ഇവർ ഉൾപ്പെടെ 16 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. മരിച്ചവരിൽ രണ്ട് പേർ തമിഴ്‌നാട് സ്വദേശിനികളാണ്. ഇവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തീപിടിത്തത്തിനിടെ ഉണ്ടായ വിഷ പുക ശ്വസിച്ചതാണ് റിജേഷും ജിഷിയും മരിച്ചത് എന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തിയ രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
റിജേഷ് ദുബായിലെ ട്രാവൽസ് ജീവനക്കാരനായിരുന്നു. ഖിസൈസ് ക്രസ്റ്റ് സ്‌കൂൾ അദ്ധ്യാപികയാണ് ജിഷി.
Discussion about this post