ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ചൈനീസ് പൗരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് പോലീസ്. പാകിസ്താനിലാണ് സംഭവം. എഞ്ചിനീയറായ ചൈനീസ് പൗരൻ, ജോലിസ്ഥലത്തെ തൊഴിലാളികളുടെ ജോലിയെ കുറിച്ച് വിശകലനം ചെയ്തതാണ് വിനയായത്.പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദാസു വൈദ്യുത നിലയത്തിലെ നിർമ്മാണ സ്ഥലത്താണ് സംഭവം.
ഈ മാസം ജോലികളെല്ലാം മന്ദഗതിയിലായെന്ന് ചൈനീസ് പൗരൻ അഭിപ്രായപ്പെട്ടു. ഉടനെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികൾ ബഹളം വയ്ക്കുകയും ചൈന ഗെഷൗബ ഗ്രൂപ്പിന്റെ എഞ്ചിനീയറെ തടഞ്ഞു വയ്ക്കുകയുമായിരുന്നു.
റമ്‌സാൻ മാസത്തിൻ ജോലിയ്ക്ക് വേഗതക്കുറവുണ്ടെന്നാണ് ചൈനീസ് പൗരൻ പറഞ്ഞതെന്നും അള്ളാഹുവിനെയും മതത്തെയും അപമാനിച്ചു എന്നും ആരോപിച്ച് തൊഴിലാളികൾ പ്രതിഷേധിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തു. കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ യുവാവിനെ കസ്റ്റഡിയിലെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post