മുംബൈ: രാഷ്ട്രീയത്തിൽ സ്ഥായിയായ വൈരാഗ്യത്തിന് പ്രസക്തിയില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ബിജെപി- എൻസിപി സഖ്യസാദ്ധ്യതയെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ ചർച്ചകൾ നിരവധി പേരുമായി നടക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ജനങ്ങൾ മഹാസഖ്യം എന്ന അവസരവാദ കൂട്ടായ്മയെ തള്ളിക്കളയും എന്നത് വസ്തുതയാണ്. ചില ചർച്ചകൾക്കൊടുവിൽ ശുഭകരമായ വാർത്തകൾ പ്രതീക്ഷിക്കാമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
അഴിമതിക്ക് വേണ്ടി മാത്രം രൂപപ്പെട്ട ചില പാർട്ടികൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നെട്ടോട്ടമോടുകയാണ്. പൊതുവായ രാഷ്ട്രീയ നയങ്ങളോ നേതാവോ നേതൃത്വമോ ഇല്ലാതെ രൂപപ്പെട്ടതാണ് മഹാരാഷ്ട്രയിലെ മഹാസഖ്യം. അവർ അഴിമതി മറയ്ക്കാനും ജയിലിൽ പോകുന്നതിൽ നിന്നും രക്ഷപ്പെടാനും രാഷ്ട്രീയ നിലനിൽപ്പ് രക്ഷിച്ചെടുക്കാനുമാണ് ഇപ്പോൾ പരക്കം പായുന്നത്. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും ഉദ്ധവ് താക്കറെയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കവെ അനുരാഗ് ഠാക്കൂർ പറഞ്ഞു.
Discussion about this post