തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
റീപൊസിഷനിംഗ് മിൽമ എന്ന പുതിയ പദ്ധതിയും മിൽമയിൽ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിംഗ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്.
അതേസമയം വില വർധന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി ആരോപിച്ചു. മിൽമയോട് വിശദീകരണം ചോദിക്കും. വിലവർധന സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Discussion about this post