മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവ സൂപ്പർ താരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്റിന്റെ ട്രെയിലർ പുറത്ത്. തീപ്പൊരി ചിതറുന്ന ആക്ഷൻ രംഗങ്ങളും വിസ്മയിപ്പിക്കുന്ന വി എഫ് എക്സും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിത്രത്തിൽ കേണൽ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡിനോ മോറിയ, വിക്രംജീത് വിർക്, സാക്ഷി വൈദ്യ എന്നിവർ ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സുരേന്ദർ റെഡ്ഡി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വംശിയുടേതാണ്. രാംബ്രഹ്മം ശങ്കരയാണ് ഏജന്റ് നിർമ്മിക്കുന്നത്. റസൂൽ എല്ലൂർ, ജോർജ് സി വില്ല്യംസ് എന്നിവരാണ് ഛായാഗ്രഹണം.
നവീൻ നൂലിയാണ് ഏജന്റിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ഹിപ്ഹോപ് തമിഴ.
Discussion about this post