കാസർകോട്: വന്ദേഭാരതിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ഘട്ടവും വിജയം. ട്രെയിൻ കാസർകോട് എത്തി. ഉച്ചയ്ക്ക് 1.10നാണ് വന്ദേഭാരത് കാസർകോട് എത്തിയത്. പുലർച്ചെ 5.20നാണ് വന്ദേഭാരത് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്. 7 മണിക്കൂർ 50 മിനിട്ട് സമയമാണ് കാസർകോട് വരെ എത്താൻ വേണ്ടി വന്നത്.
രണ്ടാം ട്രയൽ റണ്ണിൽ ആദ്യത്തേതിനെക്കാൾ സമയം മെച്ചപ്പെടുത്തിയാണ് വന്ദേഭാരത് ഓടിയത്. ആറ് മണിക്കൂർ 53 മിനിട്ട് എടുത്താണ് കണ്ണൂരിലെത്തിയത്. ആദ്യ ഘട്ടത്തിൽ ഏഴ് മണിക്കൂർ 10 മിനിട്ട് കൊണ്ടാണ് കണ്ണൂരിലെത്തിയത്. അഞ്ച് മണിക്കൂർ 56 മിനിട്ട് കൊണ്ടാണ് തിരുവനന്തപുരത്തു് നിന്ന് ട്രെയിൻ കോഴിക്കോട്ടെത്തിയത്. ആദ്യ ട്രയൽ റണ്ണിന് വേണ്ടി വന്നതിനെക്കാൾ 12 മിനിട്ട് നേരത്തെയാണിത്. തൃശൂരിലും ട്രെയിൻ 10 മിനിട്ട് നേരത്തെയാണ് എത്തിയത്. 3 മണിക്കൂർ 12 മിനിട്ട് എടുത്താണ് എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയെക്കാൾ ആറ് മിനിട്ട് കുറവാണിത്. അതേസമയം വന്ദേഭാരത് ഇക്കുറി തിരൂരിൽ നിർത്തിയില്ല.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഏറ്റവും വേഗമേറിയ സർവീസായ തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ് എട്ട് മണിക്കൂർ 59 മിനിട്ട് എടുത്താണ് കാസർകോട് എത്തുന്നത്. എന്നാൽ ഇത് ആലപ്പുഴ വഴി ആയതിനാൽ 15 കിലോമീറ്റർ ദൂരവും കുറവാണ്
Discussion about this post