മോസ്കോ : സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന. റഷ്യൻ അതിർത്തിയിലുള്ള നഗരമായ ബെൽഗൊറോഡ് ആണ് സേന ബോംബിട്ട് തകർത്തത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ബെൽഗൊറോഡ് നഗരത്തിന് മുകളിലൂടെ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ Su-34 വിമാനം പറക്കുന്നതിനിടെ അബദ്ധത്തിൽ ബോംബിടുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റ് ടാസിനോട് പറഞ്ഞു. സ്‌ഫോടനത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്. സ്ഫോടനം നഗര മദ്ധ്യത്തിൽ 60 അടി വീതിയുള്ള ഗർത്തം സൃഷ്ടിക്കുകയും നാല് അപ്പാർട്ട്‌മെന്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീടുകളിലെ ജനലുകൾ തകരുകയും കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) കിഴക്ക് 340,000 വിസ്തൃതിയുള്ള ബെൽഗൊറോഡ് നഗരത്തിൽ നിരന്തരം യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്താറുണ്ടെന്ന് റഷ്യ കുറ്റപ്പെടുത്തുന്നത് പതിവാണ്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന സ്ഫോടനം ആളുകൾ നേരത്തെ അനുഭവിച്ചനേക്കാൾ വളരെ ശക്തമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. രക്തസമ്മർദ്ദത്തെ തുടർന്ന് ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post