തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി കത്തിൽ പേരുള്ള ജോസഫ് ജോൺ. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള നടുമുറ്റത്തില്‍ ജോസഫ് ജോൺ പറഞ്ഞു. പോലീസുകാർ അന്വേഷിച്ച് എത്തിയിരുന്നു. മറ്റൊരാൾ തന്നെ കുരുക്കാൻ ശ്രമിച്ചതാണെന്നും നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്.എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. സംഭവത്തിൽ ബിജെപി പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
Discussion about this post