ഭക്തിയുടെ മൂർധന്യമാണ് തിരുപ്പതി ഭഗവാന്റെ ദർശനം എന്നാണ് പറയപ്പെടുന്നത്. ആന്ധ്ര പ്രദേശ് സംസ്ഥാനത്തിലെ തിരുപ്പതിയിലെ തിരുമല കുന്നിലാണ് വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ചേരാറുള്ളത്. ഏറെ പ്രത്യേകളുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. തിരുപ്പതിയിലെ വെങ്കടേശ്വരന്റെ വിഗ്രഹത്തിന് പിന്നില്‍ എപ്പോഴും നനവാണ്.
എന്നാൽ ഇത് എന്തുകൊണ്ടാണെന്നും ആര്‍ക്കും അറിയില്ല. വിഗ്രഹത്തിൽ നിന്നും വെള്ളം തുടച്ചു മാറ്റാന്‍ ഇതിനായി പ്രത്യേകം ആള്‍ക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹത്തിനു ഇതുവരെ കേടുപാടുകള്‍സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ദിനം കർപ്പൂര ആരാധന നടക്കുന്ന ഇടമാണ് . കര്‍പ്പൂരം ഏത് കല്ലില്‍ പുരട്ടിയാലും കല്ലില്‍ വിള്ളലുകല്‍ വരുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും കാലമിത്രയായിട്ടും ഇവിടത്തെ വിഗ്രഹത്തില്‍ അത്തരത്തില്‍ പൊട്ടലുകളോ വിള്ളലുകളോ ഇതുവരെ സംഭവിച്ചിട്ടില്ല.
തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് താരതമ്യേന കുറഞ്ഞ താപനിലയാണെങ്കിലും വിഗ്രഹത്തിന് ഏപ്പോഴും ചൂടുണ്ടാകും എന്നാണ് പറയപ്പെടുന്നത്. 110 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടാണ് വിഗ്രഹത്തിന് എപ്പോഴുമുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 3000 ആടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോര പ്രദേശം കൂടിയാണ് ഇത്. എല്ലാ ദിവസവും രാവിലെ നടക്കാറുള്ള അഭിഷേകം കഴിയുമ്പോള്‍ വിഗ്രഹത്തില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഇറ്റിറ്റ് വീഴാറുണ്ടെന്ന് പൂജാരിമാര്‍ പറയുന്നു. ഭഗവാന്റെ വിയര്‍പ്പു തുള്ളികളാണ് ഇത് എന്നാണ് വിശ്വാസം
എന്ത് കൊണ്ടാണ് ഇത്തരത്തിൽ വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകുന്നത് എന്ന് സംബന്ധിച്ച് വ്യക്തമായ അരുവികൾ ലഭിച്ചിട്ടില്ല. ഭക്തിയോടും വിശ്വാസത്തോടും കൂട്ടിച്ചേർത്ത് ഈ കാഴ്ചകളെ ഉൾക്കൊള്ളാനാണ് ഭക്തർ ആഗ്രഹിക്കുന്നത്.












